Posted On
date_range Updated On
date_range വയനാട്ടിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റ് പോസ്റ്റർ
വെള്ളമുണ്ട: തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വവും, സി.പി.എമ്മിന്‍റെ അവസരവാദ രാഷ്ട്രീയവുംകൊണ്ട് ഫാഷിസത്തെ തടയാനാവില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നുമാണ് ആഹ്വാനം. കർഷകരെ ചൂഷണം ചെയ്യുന്ന പ്രാദേശിക കച്ചവടക്കാർക്കെതിരെയും പോസ്റ്റർ പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.