Posted On
date_range Updated On
date_range അമ്പായത്തോട്ടിൽ വീണ്ടും മാവോവാദി പോസ്റ്റർ
കേളകം(കണ്ണൂർ): മാവോവാദികൾ മുമ്പ് സായുധ പ്രകടനം നടത്തിയ കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും പോസ്റ്ററുകൾ പതിച് ചു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ മാവോവാദി പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ടത്. സി.പി.ഐ (എം.എൽ) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ.
എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങൾ ചെറുക്കുക, സി.എ.എയുടെ പേരിൽ അവർ നടത്തുന്ന സമരത്തിൻറെ പിന്നാമ്പുറങ്ങൾ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉള്ളത്.
ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂർ അമ്പായത്തോടിലും പോസ്റ്റുകൾ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.