മഞ്ചേരി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോവാദി നേതാവ് ചന്ദ്രുവിന്റെ റിമാൻഡ് കാലാവധി മഞ്ചേരി യു.എ.പി.എ സ്പെഷല്‍ കോടതി ഒരു മാസത്തേക്കുകൂടി നീട്ടി. വയനാട്, കണ്ണൂര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘടനയിലെ ബാണാസുര ദളത്തില്‍പ്പെട്ട തമിഴ്‌നാട് തിരുവണ്ണാമലൈ ചന്ദ്രുവിനെ (36) ജഡ്ജി കെ. സനില്‍കുമാര്‍ ജൂലൈ 19 വരെയാണ് റിമാൻഡ് ചെയ്തത്.
സായുധ പൊലീസിന്റെ അകമ്പടിയോടെ ബുധനാഴ്ച രാവിലെ 11നാണ് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്. 2023 നവംബര്‍ ഏഴിന് മാനന്തവാടിക്കടുത്ത് ചപ്പാരം നഗറിൽനിന്നാണ് ചന്ദ്രു പിടിയിലായത്. 2014ല്‍ മുക്കാലി ഫോറസ്റ്റ് ഓഫിസ് കത്തിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ ഉണ്ണിമായയും പിടിയിലായിരുന്നു. പൂക്കോട്ടുംപാടത്തെ കോളനിയില്‍ ആയുധം ധരിച്ചെത്തി സര്‍ക്കാറിനെതിരെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തെന്നാണ് ചന്ദ്രുവിനെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.