?????? ??? ???????????????? ????????????? ??????? ?????????????

മാവോവാദി വേട്ട: വസ്തുതാന്വേഷണ  സംഘത്തെ തടഞ്ഞ് ‘വിചാരണ’ നടത്തി; ഗ്രോ വാസുവിന് നേരെ അസഭ്യവര്‍ഷം

എടക്കര: പടുക്ക വനത്തില്‍ മാവോവാദികള്‍ വെടിയേറ്റ് മരിച്ചത് അന്വേഷിക്കാനത്തെിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ തടഞ്ഞു. വനത്തില്‍ പ്രവേശിക്കുന്നതിന് വനപാലകര്‍ അനുമതി നിഷേധിച്ച ശേഷമാണ് നാട്ടുകാരെന്ന് അവകാശപ്പെട്ട സംഘം മനുഷ്യാവകാശ പ്രവര്‍ത്തകരെ തടഞ്ഞത്. അഡ്വ. ക്രാന്തി ചൈതന്യയുടെ നേതൃത്വത്തിലുള്ള കോഓര്‍ഡിനേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരായ അഡ്വ. ടി. സുരേഷ്കുമാര്‍, അഡ്വ. അലാഹുദ്ദീന്‍, കെ.എ. ശ്രീറാം, ഡോ. പി.ജി. ഹരി, സി.പി. റഷീദ്, രാമു, അഡ്വ. രാജു തുടങ്ങി എട്ടോളം പേര്‍ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയണ് പടുക്കയിലത്തെിയത്. 

പടുക്ക ഫേറസ്റ്റ് സ്റ്റേഷനില്‍ എത്തിയ ഇവര്‍ മാവോവാദികള്‍ കൊല്ലപ്പെട്ട വനം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കരുളായി റേഞ്ച് ഓഫിസര്‍ കെ. അഷ്റഫ്, കാളികാവ് റേഞ്ച് ഓഫിസര്‍ ധനിക് ലാല്‍, റേഞ്ച് ഓഫിസര്‍ ട്രെയിനി ഉംറൂസ് എന്നിവരുമായി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ അനുമതിയുണ്ടെങ്കില്‍ മാത്രമേ സംഭവസ്ഥലത്തേക്ക് കടത്തിവിടാന്‍ കഴിയുകയുള്ളൂവെന്ന് റേഞ്ച് ഓഫിസര്‍ കെ. അഷ്റഫ് അറിയിച്ചു. വസ്തുതാന്വേഷണം നടത്തുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ളെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനാനുമതി ലഭിക്കാറുണ്ടെന്ന് അറിയിച്ചിട്ടും ഇവരെ കടത്തിവിടാന്‍ വനം ഉദ്യോഗസ്ഥര്‍ തയാറായില്ല. അര മണിക്കൂറോളം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 

വനം ഓഫിസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ മനഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്ത് തടിച്ചുകൂടിയിരുന്ന ആളുകള്‍ ആക്രോശിച്ച് എത്തിയതോടെ രംഗം വഷളായി. ഈ സമയം ഇവരെ വനം ഓഫിസില്‍ നിന്ന് ജീവനക്കാര്‍ പുറത്തിറക്കി. ഇതോടെ ക്ഷുഭിതരായ ആള്‍ക്കൂട്ടം ഇവരെ ജനകീയ വിചാരണയും നടത്തി. മാവോവാദികളെ പിന്തുണക്കുന്ന നിങ്ങള്‍ എന്തിന് ഇവിടെ വന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇവര്‍ക്ക് നേരെ ഉയര്‍ത്തി. വന്നവരുടെ പേരുവിവരങ്ങളടക്കം ശേഖരിച്ച ശേഷമാണ് ജനകീയ വിചാരണ അവസാനിച്ചത്. ഇതിനിടെ ഗ്രോ വോസു സ്ഥലത്തത്തെിയത് രംഗം കൂടുതല്‍ വഷളാക്കി. ആളുകള്‍ ഇദ്ദേഹത്തിനെതിരെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞു. ഒടുവില്‍ ചിലര്‍ ചേര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. 
Tags:    
News Summary - maoist encounter nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.