മാവോവാദി സംഘത്തിലെ മലയാളിയെ തിരിച്ചറിഞ്ഞു

കരുളായി (മലപ്പുറം): നെടുങ്കയം ഉള്‍വനത്തില്‍ മുണ്ടക്കടവ് ആദിവാസി കോളനിയിലത്തെിയ മാവോവാദി സംഘത്തില്‍ സ്ത്രീയുള്‍പ്പെടെ ഏഴുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ്. അഞ്ചുപേര്‍ ആയുധധാരികളായിരുന്നു. സംഘത്തിലെ മലയാളിയായ സോമനെ ലുക്ക്ഒൗട്ട് നോട്ടീസിലെ ഫോട്ടോ കണ്ട് ആദിവാസികള്‍ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. സോമനെതിരെ മലപ്പുറം ജില്ലയില്‍ ഇരുപതോളം കേസുകളുണ്ട്. യു.എ.പി.എ പ്രകാരമാണ് പൂക്കോട്ടുംപാടം സ്റ്റേഷനിലെ കേസ്.

സി.പി.ഐ മാവോയിസ്റ്റ് സിന്ദാബാദ്, ജനാധിപത്യം തുലയട്ടെ, സായുധ വിപ്ളവം ജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ കോളനിയിലത്തെിയത്. കൂലി വര്‍ധന, അഞ്ച് ഏക്കര്‍ വീതം ഭൂമി ഓരോ കുടുംബത്തിന് പതിച്ചുനല്‍കണം എന്നിവ അധികൃതരോട് ആവശ്യപ്പെടണമെന്ന് മാവോവാദികള്‍ പറഞ്ഞതായി ആദിവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - MAOIST ATTACK KERALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.