ആന്ധ്രയിൽ അറസ്​റ്റിലായ മാവോവാദിയെ കേളകത്തെത്തിച്ച് തെളിവെടുത്തു

കേ​ള​കം: ആ​ന്ധ്ര​യി​ൽ അ​റ​സ്​​റ്റി​ലാ​യ മാ​വോ​വാ​ദി ചൈ​ത​ന്യ എ​ന്ന സൂ​ര്യ​യെ കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ്​ ക​ന​ത്ത സു​ര​ക്ഷ​യി​ൽ കേ​ള​കം സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച്​ തെ​ളി​വെ​ടു​ത്ത​ത്.

കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പോ​സ്​​റ്റ​ർ പ​തി​ക്കു​ക​യും സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മാ​വോ​വാ​ദി​ക​ൾ​ക്കെ​തി​രെ കേ​ള​കം പൊ​ലീ​സ് യു.​എ.​പി.​എ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു.

ഈ ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​യാ​ളാ​ണ് സൂ​ര്യ. ആ​ന്ധ്ര​യി​ൽ അ​റ​സ്​​റ്റി​ലാ​യ സൂ​ര്യ​യെ കേ​ര​ള പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലു​ൾ​പ്പെ​ട്ട കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Maoist arrested in Andhra Pradesh brought to kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.