Posted On
date_range Updated On
date_range നാദാപുരത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
നാദാപുരം: കക്കം വെള്ളിയിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. 40ഓളം പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്.
അരമണിക്കൂറോളം ക്യാബിനിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.