Posted On
date_range Updated On
date_range കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത ജനറൽ സെക്രട്ടറി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു. മരണപ്പെട്ട പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർക്ക് പകരമായാണ് ഉമർ മുസ്‌ലിയാരെ സമസ്തയുടെ 40 അംഗ മുശാവറ തെരഞ്ഞെടുത്തത്. നിലവിൽ സംഘടനയുടെ ട്രഷററായിരുന്നു. പുതിയ ട്രഷററായി എം.ടി അബ്ദുല്ല മുസ്‌ലിയാരെ തെരഞ്ഞെടുത്തു. സമസ്തയുടെ ജോയിൻ സെക്രട്ടറിയായിരുന്നു എം.ടി അബ്ദുല്ല മുസ്ലിയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.