അടൂർ പ്രകാശ്
പത്തനംതിട്ട: യു.ഡി.എഫിലേക്ക് വരാൻ ഇനിയും ഒരുപാടാളുകൾ തയാറായി നിൽക്കുന്നുവെന്ന് കൺവീനർ അടൂർ പ്രകാശ്. ചർച്ചകൾ നടക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.
വെൽഫെയർ പാർട്ടി മുന്നണി പ്രവേശനവും അദ്ദേഹം തള്ളിയില്ല. എൽ.ഡി.എഫിനൊപ്പം വെൽഫയർ പാർട്ടി നിൽക്കുമ്പോൾ അവർക്ക് പ്രശ്നമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം എം.എൽ.എമാരുടെ സംസ്കാരം എത്രമാത്രമാണെന്ന് അവരുടെ വാക്കുകളിൽനിന്ന് മനസ്സിലാകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
വ്യാഴാഴ്ച നിയമസഭയിൽ നടന്നത് സംസ്കാരശൂന്യ സംഭവങ്ങളാണ്. മുഖ്യമന്ത്രി കാണിച്ചുകൊടുക്കുന്ന പാതയാണ് ബാക്കി എം.എൽ.എമാരും സ്വീകരിക്കുന്നത്. അവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം. ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരും. നാല് മേഖല ജാഥകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.