കൊല്ലപ്പെട്ട മൻസൂർ

ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: വ്യാപക സംഘര്‍ഷം

കണ്ണൂര്‍: പാനൂര്‍ മുക്കില്‍ പീടികയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ (22) കൊലപാതകങ്ങള്‍ക്കിടെ നടന്നത് വന്‍ സംഘര്‍ഷം. കൊലപാതകത്തിന്റെ തുടര്‍ച്ചയെന്നോണം പെരിങ്ങത്തൂര്‍ ടൗണിലും അക്രമങ്ങള്‍ അരങ്ങേറി. മൂന്ന് കടകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. സിറ്റി മാസ്, മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സിറ്റി മാക്സ്, ഫെറ എന്നീ കടകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി റിപ്പോര്‍ട്ടര്‍ സി.കെ. വിജയന്‍ ഇന്ന് രാവിലെ അക്രമത്തിന് ഇരയായി. വിജയന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഗ്ളാസുകള്‍ അക്രമികള്‍ തകര്‍ത്തു. കൂടാതെ കാമറ പിടിച്ചുവാങ്ങി ചിത്രങ്ങള്‍ നശിപ്പിച്ചു. കൊലപാതകത്തിനെതിരായ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് ശക്തമായി അലയടിച്ചത്.

സി.പി.എം. പ്രവര്‍ത്തകന്‍ സുഹൈലിന്റെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മന്‍സൂറിന്റെ അയല്‍വാസിയായ സിനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിനിടെ ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ചൊക്ളി പൊലീസ് 11 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 14 ആളുകളുടെ പേരിലും കേസുണ്ട്. കേസിലെ പ്രതികളല്ലാം പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. ഡി.വൈ.എഫ് സംഘമാണ് അക്രമത്തിന് പിന്നിലെന്നും എല്ലാവരെയും കണ്ടാലറിയാമെന്നും അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മൊഹ്സിന്‍ പറഞ്ഞു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന കൊല്ലപ്പെട്ട മന്‍സൂര്‍. സഹോദരന്‍ മുഹ്‌സിനും അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ പ്രദേശത്ത് സി.പി.എം.-ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമം.

വാഹനം തടഞ്ഞ് നിര്‍ത്തി പേര് ചോദിച്ച്‌ ഉറപ്പിച്ചായിരുന്നു ഇരുപത് അംഗ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അക്രമിച്ചത്. മുഹ്സിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയപ്പോള്‍ ഇവര്‍ സഹോദരന് നേരെ തിരിഞ്ഞു. ബഹളം കേട്ട് നാട്ടുകാര്‍ വന്നതോടെ സംഘം രക്ഷപ്പെടാനായി ബോംബെറിയുകയും വെട്ടുകയുമായിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് മുസ്തഫ സി.പി.എം അനുഭാവിയാണ്. ഇയാളുടെ മുന്നില്‍ വച്ചായിരുന്നു അക്രമം.

Tags:    
News Summary - Mansoor Murder: Violence in Kannur, Channel reporter attacked, Vehicle vandalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.