മനോജ‌് എബ്രഹാമിന‌് എ.ഡി.ജി.പിയായി സ്​ഥാനക്കയറ്റം

തിരുവനന്തപുരം: ഐ.ജി. മനോജ‌് എബ്രഹാമിന്​ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ തിരുവനന്തപുരം റേഞ്ച‌്, ട്രാഫിക്​ ​െഎ.ജി ചുമതല നിർവഹിച്ചു വരികയായിരുന്നു മനോജ‌് എബ്രഹാം. പുതിയ ചുമതല അദ്ദേഹത്തിന‌് അടുത്ത ദിവസം കൈമാറും.

എസ‌്​.പിയായി സ്ഥാനക്കയറ്റം ലഭിച്ച നെടുമങ്ങാട‌് എസ‌്.പി സുജിത‌്ദാസിനെ ആലപ്പുഴ ജില്ല പൊലീസ‌് മേധാവിയായും തലശ്ശേരി എ.എസ‌്.പി ചൈത്ര തെരേസ ജോണിനെ സംസ്​ഥാന വനിത സെൽ എസ‌്​.പിയായും നിയമിച്ചു. നിലവിലെ ആലപ്പുഴ ജില്ല പൊലീസ‌് മേധാവി എസ‌്. സുരേന്ദ്രന‌് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇദ്ദേഹത്തിനും അടുത്ത ദിവസം പുതിയ തസ്​തികയിൽ നിയമനം നൽകും.

Tags:    
News Summary - Manoj Abraham ADGP Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.