മഞ്ചേശ്വരത്ത് നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു; കാറില്‍ നിന്നും തോക്ക് കണ്ടെടുത്തു

മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണംവിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ശംസുദ്ദീന്‍ (28) ആണ് മരിച്ചത്. സഹയാത്രികരായ ഉപ്പള കുക്കാര്‍ സ്വദേശികളായ ഡിക്കി അമ്മി എന്ന മുഹമ്മദ് അമീര്‍ (30), അബ്ദുല്‍ ലത്തീഫ് (29) എന്നിവരെ ഗുരുതര പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ശംസുദ്ദീന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
അതേസമയം, അപകടത്തില്‍പെട്ട വാഹനത്തില്‍നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്. അപകടവിവരമറിഞ്ഞ് സ്ഥലത്തത്തെിയ കുമ്പള സി.ഐ വി.വി. മനോജ്കുമാര്‍ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്.

 
 

Tags:    
News Summary - manjeswaram accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.