മഞ്ചേരി: ‘നമ്മുടെ മനസ്സിൽ ഒരു ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചുതരാൻ ലോകം മുഴുവൻ നമ് മുെട കൂടെ നിൽക്കും’ പൗലോ കൊയ്ലോയുടെ വാക്കുളാണിത്. ഈ വാക്കുകളെ അന്വർഥമാക്കുംവിധ ം 10 വയസ്സുകാരിയുടെ സ്വപ്നസാക്ഷാത്കാരം പൂർത്തിയാക്കാൻ ഒരു സ്കൂൾ മുഴുവൻ കൂട്ടുനിനി ന്നു.
മഞ്ചേരി ജി.യു.പി സ്കൂളിലെ നാലാം ക്ലാസുകാരിയായ റനയുടെ സ്വപ്നമാണ് സ്കൂളിലെ അധ ്യാപകരും വിദ്യാർഥികളും പി.ടി.എയും ചേർന്ന് സാക്ഷാത്കരിച്ചത്.
വീട്ടിലെ മൊബൈൽ ഫോണ ിലൂടെ മഞ്ചേരി ആകാശവാണിയിലെ പരിപാടികൾ കേൾക്കുന്ന റന ‘ചിത്രമഞ്ജരി’ എന്ന തത്സമയ ഫേ ാൺ ഇൻ പരിപാടിയുടെ കടുത്ത ആരാധികയാണ്. മഞ്ചേരി ആകാശവാണിയിൽ 17 വർഷമായി അവതാരകനായി േജാലി ചെയ്യുന്ന പി.കെ. വിനോദാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.
ആ ശബ്ദത്തിനുടമയെ കാണമെന്ന ആഗ്രഹം റന പ്രകടിപ്പിച്ചപ്പോൾ സ്കൂളും അധ്യാപകരുമെല്ലാം ഒരുമിച്ചു നിന്നു.
ഇതോെട അപൂർവ കൂടിക്കാഴ്ചക്കാണ് തിങ്കളാഴ്ച മഞ്ചേരി ജി.യു.പി സ്കൂൾ വേദിയായത്. ‘ആകാശവാണി മഞ്ചേരി എഫ്.എം 102.7, മലബാറിെൻറ സ്വന്തം മൊഞ്ചും മൊഴിയഴകും...’ റേഡിയോയിൽ മാത്രം കേട്ട ഈ ശബ്ദം തൊട്ടടുത്ത് നിന്ന് കേട്ടപ്പോൾ റന ഉള്ളറിഞ്ഞ് ചിരിച്ചു. മകളുടെ സന്തോഷത്തിന് സാക്ഷിയാകാൻ മാതാവ് ഹസീനയും സ്കൂളിലെത്തിയിരുന്നു. തെൻറ ശബ്ദത്തെ സ്നേഹിക്കുന്ന ആ കൊച്ചുആരാധികക്ക് വിനോദ് സമ്മാനവും നൽകി.
മുണ്ടുപറമ്പ് സ്വദേശിയായ റന രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പും തിരിച്ച് വീട്ടിലെത്തി രാത്രിവരെയും മഞ്ചേരി എഫ്.എം നിലയത്തിലെ പരിപാടികൾ ശ്രവിക്കാറുണ്ട്. നിലമ്പൂർ സ്വദേശിയായ വിനോദ്, ചക്കാലക്കുത്ത് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് മുനീർ ആമയൂർ, കല മഞ്ചേരിയുടെ ചെയർമാൻ അഡ്വ. ടി.പി. രാമചന്ദ്രൻ, ഗായിക ലൗലി രാജേന്ദ്രൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപിക കെ. ഇന്ദിര, പി.ടി.എ പ്രസിഡൻറ് എം.ആർ. ജയചന്ദ്രൻ, സ്വപ്ന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.