Posted On
date_range Updated On
date_range മണിപ്പൂർ കലാപം പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് ശോഭ സുരേന്ദ്രൻ; ‘സംഭവിച്ചതെന്തെന്ന് ക്രിസ്ത്യൻ സഹോദരി സഹോദരൻമാർക്ക് അറിയാം’
ആലുവ: മണിപ്പൂർ കലാപം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. ആലുവയിൽ മഹിള മോർച്ച അംഗത്വവിതരണം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ക്രിസ്ത്യൻ സഹോദരി സഹോദരൻമാർക്ക് മണിപ്പൂരിൽ സംഭവിച്ചതെന്തെന്നറിയാമെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇരുമുന്നണികളും ക്രിസ്ത്യൻ വിഭാഗത്തെ ബി.ജെ.പിക്കെതിരാക്കാൻ ശ്രമിക്കുകയാണ്. നിയമസഭയിൽ ഉന്നയിക്കേണ്ട അഴിമതികൾ പ്രതിപക്ഷ നേതാവിന്റെ സഹായത്തോടെ മൂടി വെക്കുകയാണ്. ജെയ്ക്കും ചാണ്ടി ഉമ്മനും ഒരു നാണയത്തിൻറെ ഇരുപുറങ്ങളാണ്. ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.