തിരുവല്ല: മണിപ്പുരിൽ കലാപം ഉടലെടുത്തതും അത് കെട്ടടങ്ങാതെ ഏറ്റുമുട്ടൽ തുടരുകയും ചെയ്യുന്നതിൽ ഏറെ വേദനയും ആശങ്കയുമുണ്ടെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു. അനേകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ഒന്നിനും പരിഹാരമല്ല.
വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണ് ഉണ്ടാകുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതിൽ ഉപരി മണിപ്പുരിലുള്ള എല്ലാ സമൂഹങ്ങളും സംഘർഷങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ് വേണ്ടത്. മണിപ്പുരിൽ സമാധാനവും ഐക്യവും സാധ്യമാകാൻ എല്ലാവരും പ്രാർഥിക്കണമെന്നും ഇപ്പോൾ നടത്തുന്ന പ്രശ്നപരിഹാര ശ്രമങ്ങൾ ഫലം കാണട്ടേയെന്നും മെത്രാപ്പൊലീത്ത വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.