മംഗളൂരു: മംഗളൂരു വെൻലോക്ക് ജില്ല ആശുപത്രിയിൽനിന്ന് മലയാളിക്ക് നിർബന്ധിത ഡിസ്ചാർജ് നൽകി. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശിയെയാണ് ഡിസ്ചാർജ് ചെയ്തത്.
ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ മൊഗ്രാലിൽ ഇയാൾ കുഴഞ്ഞുവീണു. തെങ്ങിൽ നിന്ന് വീണു പരിക്കേറ്റ രോഗിക്കാണ് ഡിസ്ചാർജ് നൽകിയത്. അതിർത്തി അടച്ചതിനാൽ കാൽനടയായായിരുന്നു വീട്ടിലേക്ക് മടങ്ങിയത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക സർക്കാർ സ്വീകരിച്ച നടപടികൾ ഏറെ ചർച്ചയായിരുന്നു. കർണാടക അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് അടച്ചത് ഏറെ വിവാദമായിരുന്നു.
ഇതുമൂലം കാസർകോട് അതിർത്തി പ്രദേശങ്ങളിലെ മൂന്നുരോഗികൾ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലെ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.