മഞ്ചേരി മുനിസിപ്പൽ കൗൺസിലറെ അയോഗ്യനാക്കി

മഞ്ചേരി: മുനിസിപ്പൽ കൗൺസിലിലെ കൗൺസിലർ വിശ്വനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യനാക്കി. 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ നിന്നും വിജയിച്ച വിശ്വനാഥൻ വാർഡ് കൗൺസിലറായിരിക്കവെ വഴിപാട് അസിസ്റ്റന്റ് ക്ലർക്കായി ജോലിയിൽ തുടർന്നതിനാലാണ് അയോഗ്യനാക്കിയത്.

മഞ്ചേരിയിലെ വോട്ടറും 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ കരുവമ്പരം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു നൽകിയ ഹർജിയിലാണ് കമ്മീഷൻ വിധി പ്രസ്‌താവിച്ചത്. മുനവർ.പി നൽകിയ ഹരജിയിലാണ് കമീഷൻ വിധി പറഞ്ഞത്.

Tags:    
News Summary - Mancheri Municipal Councilor disqualified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.