പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു (26) ആണ് പിടിയിലായത്. ദേഹോപദ്രവത്തെ തുടർന്ന് പെൺകുട്ടി പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തു വരുന്നത്.
ഒന്നരവർഷമായി ഇയാൾ പീഡിപ്പിക്കുകയാണെന്ന് കുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വർഷങ്ങൾക്കു മുന്നെയാണ് പിതാവ് അമ്മയെയും പെൺകുട്ടിയെയും ഉപേക്ഷിച്ച് പോകുന്നത്. വാടകത്തിൽ വീട്ടിൽ താമസിക്കുന്ന ഇവർക്കൊപ്പം അനന്തുവും ഉണ്ടായിരുന്നു. പോക്‌സോ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു . പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നേ ഹാജരാക്കി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.