Posted On
date_range Updated On
date_range പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിച്ചില്ല; കൊലപാതക കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കൊട്ടാരക്കര: കൊലപാതക കേസിൽ ശിക്ഷാകാലാവധിക്കിടെ പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പെരുംകുളത്തെ ബന്ധുവീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് വർഷം മുൻപുള്ള കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് തുളസീധരൻ പിള്ള.
പരോളിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോൾ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായില്ല. പെരുംകുളത്തെ ബന്ധുവീട്ടിലുമെത്തിയപ്പോഴും സമാന സ്ഥിതിയായിരുന്നു.
തുടർന്നാണ് തൂങ്ങിമരിച്ചതെന്നാണ് കരുതുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: വസന്തകുമാരി അമ്മ, മക്കൾ: രാജേഷ് കുമാർ, രാജി. മരുമക്കൾ: ജയ, രാജീവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.