ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; പ്രതി മാനസിക രോഗിയെന്ന് സംശയം

കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. മഹാരാഷ്ട്രക്കാരനായ 20കാരനാണ് പിടിയിലായത്. കോച്ചിലെ മറ്റു യാത്രക്കാർ പിടികൂടി ആർ.പി.എഫിനെ ഏൽപിക്കുകയായിരുന്നു.

കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ ട്രെയിൻ വടകര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം. ട്രെയിനിലെ ഒരു പോസ്റ്റർ കീറി അത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. പരിഭ്രാന്തരായ യാത്രക്കാർ ഇയാളെ പിടികൂടുകയായിരുന്നു.

യുവാവിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. 

Tags:    
News Summary - man who tried to set fire inside the train was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.