representational image

മ​നോരോഗത്തിന് ചികിത്സ തേടിയയാളുടെ കൈ തല്ലിയൊടിച്ചതായി പരാതി

പള്ളുരുത്തി: മാനസികരോഗത്തിന് ചികിത്സ തേടിയെത്തിയ രോഗിയുടെ ഇടതുകൈ തല്ലിയൊടിച്ചെന്ന് പരാതി. പള്ളുരുത്തി സ്വദ േശി മേപ്പള്ളിൽ വീട്ടിൽ ഷാജിയെ (53) മാനസിക രോഗത്തിന് ചികിത്സക്കിടെ ഇടതു കൈ തല്ലിയൊടിച്ചെന്നാണ്​ ഭാര്യ സുനന്ദ സംസ ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ പറയുന്നത്. പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബെതല​േഹം അഭയഭവ നിൽ വെച്ചാണ്​ സംഭവം.

മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാജിയെ ഡിസംബർ മൂന്നിനാണ് പള്ളുരുത്തി പൊലീസി​​െൻറ സഹായത്തോടെ അഭയഭവനിൽ എത്തിച്ചത്. മറ്റു അന്തേവാസികളും ജോലി നോക്കുന്ന വിരമിച്ച ഒരു പൊലീസ്​ ഉദ്യോഗസ്ഥനും ചേർന്നാണ് മർദിച്ചതെന്നാണ്​ പരാതി. ദേഹമാസകലം രക്തമൊലിച്ചിട്ടും അവിടെവെച്ചുതന്നെ മരുന്നുവെച്ച്​ കെട്ടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ദിവസങ്ങൾക്കുശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറയിപ്പിച്ചു. ഇത്​ ബലം പ്രയോഗിച്ച് എഴുതിവാങ്ങിച്ചുവെന്നും ഭാര്യ ആരോപിക്കുന്നു. മാർച്ചിൽ താൻ അസുഖത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ മാത്രമാണ് മർദനമേറ്റ വിവരം അറിയുന്നത്​. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴാണ് കൈയുടെ ചലനശേഷി വീണ്ടുകിട്ടാത്ത തരത്തിൽ നഷ്​ടപ്പെട്ടുവെന്ന് ഡോക്ടർമാർ പറഞ്ഞത്​.

ഭിന്നശേഷിക്കാരനായ കുട്ടിയുൾപ്പെടെ മൂന്നു മക്കളുടെ പിതാവാണ് ഷാജി. വാടക വീട്ടിൽ താമസിച്ചുവരുന്ന ഷാജി ഓട്ടോ ഓടിച്ചായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ഇപ്പോൾ ഭാര്യയുടെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അഭയഭവനിൽ മർദനം നടത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം കോഓഡിനേറ്റർ പി.വി. ജോസ് പറഞ്ഞു. ഒരാൾക്കും ഇത്തരത്തിൽ മർദനമേറ്റതായി പരാതി ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - man who seek treatment for mental problem brutally beaten by health center employees -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.