Posted On
date_range Updated On
date_range സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
നെടുംബ്രത്തെ പറമ്പിൽ കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.
കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, ഇന്ന് പുലർച്ചെ മൂന്നോടെ ജീവൻ നഷ്ടമായി.
വിശ്വനാഥന്‍റെ ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയ പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.