Posted On
date_range Updated On
date_range വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാൾ റിമാൻഡിൽ
ശ്രീകണ്ഠപുരം: ഐച്ചേരിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. പയ്യാവൂര്‍ വണ്ണായിക്കടവ് സ്വദേശി കുട്ടിയാങ്കല്‍ രാജേഷിനെയാണ് (36) ശ്രീകണ്ഠപുരം സി.ഐയുടെ ചുമതലയുണ്ടായിരുന്ന കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഐച്ചേരി അറഫ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ തൊടുപുഴ സ്വദേശി കദളിക്കാട്ടില്‍ ജോണിനെയാണ് രാജേഷ് കുത്തിപ്പരിക്കേല്പിച്ചത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.