Posted On
date_range Updated On
date_range ഭാര്യയേയും മകളെയും ആക്രമിച്ചയാൾ റിമാൻഡിൽ
പരപ്പനങ്ങാടി : ഭാര്യയെയും മക്കളേയും അക്രമിച്ചയാൾ റിമാൻഡിൽ. ദേഹോപദ്രവമേൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന ഭാര്യയുടെ പരാതിയിൽ ചെട്ടിപ്പടി കോയംകുളം വി.കെ. സൈനുൽ ആബിദിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും പതിമൂന്ന് വയസുള്ള മകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് 2020 ൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലവിൽ പരപ്പനങ്ങാടി കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.