Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിലുള്ളയാൾ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പള്ളിത്തുറ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന ജോയി(48) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പേ വാര്‍ഡില്‍ ഒറ്റമുറിയിലായിരുന്നു ജോയി കഴിഞ്ഞിരുന്നത്. ഈ മാസം 27ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോയിയുടെ സ്രവം അന്നു തന്നെ പരിശോധനക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുവരെ ഫലം പുറത്തുവന്നിരുന്നില്ല.
മൂന്നു ദിവസം കാത്തിരുന്നിട്ടും ഫലം വരാത്തതിന്‍റെ മാനസിക സമ്മര്‍ദ്ദമായിരിക്കാം സ്വയം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.