Posted On
date_range Updated On
date_range കാട്ടാന ആക്രമണം; ഗൂഡല്ലൂരിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ദേവാല ബസാറിൽ ഫ്രൂട്ട്സ് കട നടത്തുന്ന ഹനീഫ (59) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മൂന്നുമണിയോടെയാണ് ദാരുണ സംഭവം. തേയിലക്കാട്ടിൽ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹനീഫ മരിച്ചു.
എന്നാൽ, കാട്ടിലേക്ക് വിറകെടുക്കാൻ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത് എന്ന് വനപാലകർ പറയുന്നു.
ഇതോടെ ഗൂഡല്ലൂർ മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ നാലു പേരെയാണ് കാട്ടാനകൾ കൊലപ്പെടുത്തിയത്. ഓവാലി പഞ്ചായത്തിലെ പെരിയചൂണ്ടിയിലെ പ്രശാന്ത് (25) ആണ് കഴിഞ്ഞ വ്യാഴാഴ്ച ഒറ്റയാന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ദിവസം ദേവർഷോലയിൽ എസ്റ്റേറ്റ് തൊഴിലാളി മാധേവും (50) മസിനഗുഡിയിൽ കർഷകനായ നാഗരാജയും (55) കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.