ഭാര്യാപിതാവിന്റെ മരണം: മരുമകൻ അറസ്റ്റിൽ

വർക്കല: വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ ഷാനി(52) മരിച്ച കേസിൽ ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാം (33) ആണ് അറസ്റ്റിലായത്.

ഷാനിയുടെ മൂത്തമകൾ ബീനയുടെ ഭർത്താവാണ് ശ്യാം. വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വഴക്കുണ്ടായിരുന്നു. ഇതിനിടെ ശ്യാമിന്റെ ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്യാമും ബീനയും തമ്മിൽ പതിവായി വഴക്കുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്. ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man held for Death of father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.