തിരുവല്ല: വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ സമീപവാസിയും അഗ്നിരക്ഷസേനയും ചേർന്ന് രക്ഷിച്ചു. തീപ്പിനി കരിമ്പനക്കൽ ജോസഫ് ഫിലിപ്പോസി (46) നെയാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ജോസഫിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11 ഒാടെയായിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ നാൽപതടിയോളം ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ജോസഫിെൻറ മാതാപിതാക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസിയായ യുവാവ് കിണറ്റിലിറങ്ങി മോട്ടോറിെൻറ പൈപ്പിൽ ഇയാളെ താങ്ങിനിർത്തി. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷസേന സംഘം അബോധാവസ്ഥയിലായിരുന്ന ജോസഫിനെ വല ഉപയോഗിച്ച് കിണറിനു പുറത്തെത്തിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അഡീഷനൽ സ്റ്റേഷൻ ഓഫിസർ പോൾസൺ ജോസഫ്, ലീഡിങ് ഫയർമാൻ കലാനാഥൻ, ഫയർമാന്മാരായ ശ്രീനിവാസൻ, ശ്രീകാന്ത്, അനു ആർ. നായർ, റെജി ജോസ്, വിനീത്, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.