കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുള്ളിപ്പിനിടെ പുലർച്ചെ മൂന്നരയോടെയാണ് മാവേലിക്കര ഗണപതി എന്ന ആനയിടഞ്ഞത്. പേടിച്ച ആളുകൾ നാലുപാടും ചിതറിയോടി. പാപ്പാൻമാരും നാട്ടുകാരും ചേർന്ന് ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് കൊട്ടിലിന് സമീപത്തേക്ക് ആന നീങ്ങിയത്.
ഇൗ സംഭവങ്ങളെല്ലാം നടക്കുമ്പോൾ ആനപ്പുറത്ത് ആളുണ്ടായിരുന്നു. ഇതിനിടയിൽ ചിലർ ചേർന്ന് ആനക്കൊട്ടിലിനു മുകളിൽ നിന്നും ആനപ്പുറത്തിരിക്കുന്നയാൾക്ക് വടമിട്ട് നൽകി. ഒരു മിനിട്ട് വടത്തിൽ തൂങ്ങി ആനപ്പുറത്തു നിന്നും ആൾ മോളിലേക്ക്. കലിപൂണ്ട ആന വീണ്ടും മുന്നോട്ട്.
ഇൗ സമയം കൊണ്ട് അഴിച്ചിട്ട എട ചെങ്ങല പാപ്പാൻമാർ ആനകൊട്ടിലിന്‍റെ തൂണിൽ ബന്ധിച്ചു. പിന്നെ നടയും അമരവും കെട്ടി ഉറപ്പിച്ചു. കൈയ്യടിച്ച് ആവേശത്തോടെ നാട്ടുകാരും സംഭവം ശുഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.