രക്തം വാർന്ന് വഴിയരികിൽ കിടന്ന യുവാവ് മരിച്ചു; മർദനമേറ്റതായി സംശയം

അരൂർ: ഒരു സംഘമാളുകളുടെ മർദനമേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ചു. അരൂർ ഗ്രാമപഞ്ചായത്തിൽ ചന്തിരൂർ പുത്തൻതോടിന് സമീപം ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സാണ് (28) മരിച്ചത്. റോഡ് വക്കിൽ രക്തം വാർന്നുകിടന്ന ഫെലിക്സിനെ അരൂർ പൊലീസും നാട്ടുകാരും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ഫെലിക്സിനെ വീടിനടുത്തുള്ള റോഡുവക്കിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ഉടൻ അരൂർ പൊലീസിൽ വിവരമറിയിച്ചു.

ടൈൽ പണിക്കാരനായ ഫെലിക്സ് മൂന്നാറിൽനിന്ന് ജോലി കഴിഞ്ഞ് ചന്തിരൂരിലെ വീട്ടിലേക്ക് വരുമ്പോൾ വീടിന് സമീപം വെച്ച് സംഘം ഫെലിക്സിനെ ആക്രമിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫെലിക്സിന്‍റെ വീടിന് സമീപം തന്നെ നാലുപേർ ചേർന്ന് മദ്യപിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുയുവാക്കളെ അരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിരൽ അടയാളവിദഗ്ധരും, പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി. അരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ എസ്. ഐ അനീഷ് കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. അവിവാഹിതനായ ഫെലിക്സ് ജോസ് - ജെസി ദമ്പതികളുടെ ഇരട്ട മക്കളിൽ ഒരാളാണ്. മറ്റു സഹോദരങ്ങൾ: ഫെബിൻ, ഫ്രെഡ്‌ഡി.

Tags:    
News Summary - Man dies under mysterious circumstances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.