Posted On
date_range Updated On
date_range തേപ്പുപെട്ടിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
കൊട്ടാരക്കര: തുണി തേക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്‌സാണ്ടർ ലൂക്കോസ് (48) മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
ജോലി സ്ഥലത്തായിരുന്ന ഹരിത കർമസേന അംഗമായ ഭാര്യ രാജി അലക്‌സാണ്ടറെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയിൽ അലക്‌സാണ്ടർ ലൂക്കോസിനെ കണ്ടെത്തിയത്.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലിൽ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മകൻ: അജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.