Posted On
date_range Updated On
date_range കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
റാന്നി: കടന്നൽ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ.പി. ചാക്കോ (കുഞ്ഞച്ചൻ 62) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ വീടിന്റെ സമീപത്തു നിന്നും വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്. ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിക്കുകയയിരുന്നു.
നില ഗുരുതരമായതിനാൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം ബുധനഴ്ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോബിൻ, ജിതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.