Posted On
date_range Updated On
date_range ബൈക്കിന്റെ പിന്നിൽനിന്ന് തെറിച്ചുവീണ യുവാവ് ലോറിക്കടിയിൽപെട്ട് മരിച്ചു
രാമനാട്ടുകര: കാറിനു പിന്നിൽ ബൈക്കിടിച്ച് ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് റോഡിൽ വീണ് എതിരെ വന്ന ലോറി കയറി തൽക്ഷണം മരിച്ചു. കൊമ്മേരി അരീപുറത്ത് പ്രസാദിന്റെ മകൻ പ്രജീഷ് (കണ്ണൻ-23) ആണ് മരിച്ചത്.
നിർദിഷ്ട ആറുവരി പാത ബൈപാസിൽ സേവാമന്ദിരം ഹൈസ്കൂളിനു മുൻഭാഗത്ത് ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്നു ബൈക്ക്. ബൈപാസ് വഴി രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുടെ ടയറിൽ തലയിടിച്ചായിരുന്നു അപകടം.
ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുവിനെ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.