മാവൂർ പനങ്ങോട്ട് വയോധികനെ കൊലപ്പെടുത്തിയ പോത്ത്
Posted On
date_range Updated On
date_range മാവൂരിൽ വളർത്തുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു
മാവൂർ: മാവൂർ പനങ്ങോട്ട് പോത്തിന്റെ അക്രമണത്തിൽ വയോധികൻ മരിച്ചു. പനങ്ങോട് താമസിക്കുന്ന അരയങ്കോട് പള്ളിക്കണ്ടി അസൈനാണ് (72) മരിച്ചത്.
പനങ്ങോട്- മുണ്ടനട റോഡിൽ പൂക്കോട് താഴത്ത് തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇദ്ദേഹം വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ച ശേഷം അഴിച്ചു കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഏറെ പ്രയാസപ്പെട്ടാണ് ആക്രമണത്തിൽനിന്ന് മോചിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അസൈനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.