നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു

കരിങ്കല്ലത്താണി: മലപ്പുറം പെരിന്തൽമണ്ണ നെല്ലിപ്പറമ്പ് കുളത്തിൽ പീടികയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ദീൻ ആണ് മരിച്ചത്. പ്രദേശവാസിയായ സെയ്തലവിയെ നിസാമുദ്ദീൻകുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തിയത്.

കീഴ്പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ദീന് പരിക്കേറ്റത്. രാത്രി 10 മണിയോടെയായിരുന്നു സംഘർഷം.  പ്രദേശവാസികളിൽ ചിലർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

Tags:    
News Summary - man died while being injured while attacking the locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.