Posted On
date_range Updated On
date_range വിഷപ്പുക ശ്വസിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: വിഷപ്പുക ശ്വസിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരമന സ്വദേശിയായ സി. സതീഷ്‌കുമാര്‍ (44) ആണ് മരിച്ചത്. ഒക്‌ടോബര്‍ 13നായിരുന്നു സംഭവം. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുതിയ വാതില്‍ സ്വര്‍ണ്ണം പൊതിയുന്നതിന് കോണ്‍ട്രാക്ട് എടുത്തയാളാണ് സതീഷ്‌കുമാര്‍. ക്ഷേത്രത്തിലെ പഴയ സ്വര്‍ണ്ണം ശുദ്ധീകരിക്കുന്നതിന് ആസിഡ് ഉപയോഗിക്കുന്നതിനിടെയാണ് അത്യാഹിതം ഉണ്ടാകുന്നത്.
ആസിഡിൽ നിന്നുള്ള പുക ശ്വസിച്ച സതീഷ്‌കുമാറിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്ന് കരമനയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരണപ്പെട്ടത്. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.