മരുമകന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു

ഇടുക്കി: വെൺമണിയിൽ മരുമകന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനാണ് മരിച്ചത്. മരുമകൻ അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായത്. പ്രതി അലക്സ് ഭാര്യയുമായി വഴക്ക് പതിവായിരുന്നു. ഇതേതുടർന്ന് ഭാര്യ വെൺമണിയിലെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

ഈസ്റ്ററായതിനാൽ തെക്കൻതോണിയിലെ ശ്രീധരന്‍റെ ഭാര്യാ സഹോദരന്‍റെ വീട്ടിൽ കുടുംബക്കാരെല്ലാം ഒത്തുകൂടിയിരുന്നു. ഇവിടേക്കെത്തിയ അലക്സും കുടുംബാംഗങ്ങളും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ കൈയിൽ കരുതിയ കത്തി കൊണ്ട് ശ്രീധരനെ കുത്തുകയായിരുന്നു. ശ്രീധരനെ ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Tags:    
News Summary - man died of stabbing at Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.