Posted On
date_range Updated On
date_range പേ വിഷബാധയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കയ്പമംഗലം (തൃശൂർ): പെരിഞ്ഞനത്ത് പേ വിഷബാധയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണനാണ് (60) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹത്തിന് വളർത്തു നായുടെ കടിയേറ്റത്. കടിച്ച നായ് പിന്നീട് ചാവുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഇദ്ദേഹം മരിച്ചതായി വാർത്ത പരന്നിരുന്നു. സംസ്കാര ചടങ്ങുകൾക്കായി ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ വിവരം തെറ്റാണെന്ന് മെഡിക്കൽ കോളജ് തിരുത്തി. വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.