Posted On
date_range Updated On
date_range സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു
അടൂര്‍: സ്കൂട്ടറിൽ യാത്ര ചെയ്യവെ കനാലിൽ വീണ് വയോധികന്‍ മരിച്ചു. അറുകാലിക്കല്‍ പടിഞ്ഞാറ് പ്രീയാ ഭവനില്‍ മുരളീധരന്‍ നായര്‍ (67) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.30 ന് കെ.ഐ.പി കനാലിന്റെ അറുകാലിക്കല്‍ ഭാഗത്താണ് അപകടം. മുരളീധരന്‍ നായര്‍ സ്‌കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
വെള്ളത്തിൽ മുങ്ങിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: പ്രദീപ് ആര്‍. നായര്‍, പ്രിയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.