മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

വർക്കല: ഓണാഘോഷത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഭാഗമായുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തിൽനിന്നും വീണ് യുവാവ് മരിച്ചു. ചെമ്മരുതി തച്ചോട് മോഹിനി വിലാസത്തിൽ മോൻകുട്ടി (37) യാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11.30ഓടെ ശ്രീനിവാസപുരത്താണ് അപകടം. വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തിൽനിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

പത്ത് അടിയോളം ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: മോനിഷ, മീനാക്ഷി.

News Summary - man died after falling from tree at Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT