Posted On
date_range Updated On
date_range പോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച നിലയിൽ
ചാലക്കുടി: വളർത്തുപോത്തിന്റെ കുത്തേറ്റ് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട് കൂർക്കമറ്റം ലത്തീൻ പള്ളിക്കുസമീപം പൊന്നത്തി വീട്ടിൽ ചാത്തൻകുട്ടിയുടെ മകൻ ഷാജുവാണ് (51) മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് പോത്തിനെ അഴിച്ചുകെട്ടാൻ പോയ ഷാജു തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ അന്വേഷിച്ചുചെല്ലുമ്പോൾ കപ്പത്തോടിനു സമീപം കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുകയായിരുന്നു.
ഭാര്യ: സതി (അംഗൻവാടി ഹെൽപർ). മക്കൾ: സഞ്ജയ്കൃഷ്ണ (പ്ലസ് ടു വിദ്യാർഥി), സഞ്ജിത (പത്താം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.