അജ്ഞാത വാഹനമിടിച്ച്​ ഗൃഹനാഥൻ മരിച്ചു

ചിറ്റാർ:  അജ്ഞാത  വാഹനമിടിച്ച് ഗൃഹ നാഥൻ മരിച്ചു ചിറ്റാർ അഞ്ചു മരുതിയിൽ സോമൻ (60) ആണ് മരിച്ചത്. ശനിയാഴ്ച് രാവിലെ 7.45 ന് ചിറ്റാർ ഗവ. ഹയർ സെക്കന്ററി സ്കൂളിനു സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.  സംഭവസ്ഥലത്തു തന്നെ സോമൻ മരിച്ചിരുന്നു. ഇടിച്ച വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. 

 

Tags:    
News Summary - man died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.