Posted On
date_range Updated On
date_range കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ്ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.