ബന്ധുവിന്‍റെ വീടിന് തീവെച്ചയാളും വീട്ടമ്മയും പൊള്ളലേറ്റ് മരിച്ചു

കൊല്ലം: കാവനാട് ബന്ധുവിന്‍റെ വീടിന് തീവച്ചയാളും വീട്ടമ്മയും പൊള്ളലേറ്റ് മരിച്ചു. മുക്കാട് റൂബിനിവാസിൽ ഗേർ ട്ടിരാജൻ (65), ഇവരുടെ ബന്ധു കടവൂർ മതിലിൽ സ്വദേശി ശെൽവമണി (37) എന്നിവരാണ് മരിച്ചത്. ഗേർട്ടിയുടെ മകൾ റൂബിക്കും പൊള്ളല േറ്റിട്ടുണ്ട്. മീനത്തുചേരി മുക്കാട് കോൺവെന്‍റിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

ഗേർട്ടി യുടെ ഭർത്താവ് വിദേശത്താണ്. പ്രണയനൈരാശ്യംമൂലം ശെൽവമണി വീടിന് തീവെയ്ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് കന്നാസുകളിലായി സ്കൂട്ടറിൽ എത്തിയ ശെൽവമണി ഗേർട്ടിയുടെ വീടിന്‍റെ മുൻവാതിലിന് തീവയ്ക്കുകയായിരുന്നു. ഗേർട്ടിയും രണ്ട് പെൺമക്കളും മൂത്ത മരുമകനും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗേർട്ടിയും മരുമകനും പെട്രോളുമായി നിൽക്കുന്ന ശെൽവമണിയെക്കണ്ടു. ഇതിനിടെ വീടിന്‍റെ പിൻവാതിലിലും തീവച്ച ശെൽവമണിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഗേർട്ടിക്ക് പൊള്ളലേറ്റത്.


നാട്ടുകാരും ചാമക്കടയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് വീട്ടിനുള്ളിൽ കുടുങ്ങിയ ഗേർട്ടിയുടെ രണ്ട് പെൺമക്കളെയും ഇവരുടെ നാല് കുട്ടികളെയും പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗേർട്ടി കൊല്ലത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചത്.
പൊള്ളലേറ്റ ശെൽവമണിയെ ആദ്യം കൊല്ലം ജില്ല ആസ്പത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശെൽവമണി കുടുംബവുമായി അകന്ന്, ശക്തികുളങ്ങരയിലുള്ള ഒരു ബന്ധുവിനൊപ്പമാണ് താമസം. തീപ്പിടിത്തത്തിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്.

Tags:    
News Summary - man burnt to death at a relative's house-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.