മദ്യലഹരിയിൽ തർക്കം; അടിയേറ്റയാൾ മരിച്ചു

കൊല്ലം: സ്വകാര്യ ഹോട്ടലിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയവർ തമ്മിലുണ്ടായ കൈയാങ്കളിയിൽ അടിയേറ്റയാൾ മരിച്ചു. മുണ്ടയ്ക്കൽ നേതാജി നഗർ അമ്പാടി ഹൗസിൽ രാജു (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

പള്ളിത്തോട്ടം സ്വദേശിയായ യുവാവി​െൻറ തൊപ്പി രാജു എടുത്തതിനെച്ചൊല്ലിയാണു തർക്കം തുടങ്ങിയത്. കൈയാങ്കളിക്കിടെ യുവാവി​െൻറ അടിയേറ്റ് രാജു വീഴുകയായിരുന്നു. സംഭവത്തിൻെറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സ്ഥലത്തു നിന്ന് രക്ഷപെട്ട യുവാക്കൾക്കായി തിരച്ചിൽ തുടങ്ങി. രാജുവിൻെറ മൃതദേഹം ജില്ല ആശുപത്രിയിൽ.

Tags:    
News Summary - man beaten death in a dispute kollam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.