Posted On
date_range Updated On
date_range 90കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി
റാന്നി: വെച്ചൂച്ചിറ പരുവയിൽ 90കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കണ്ടുവന്ന മകൻ വെട്ടി. വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. വീട്ടിൽ വയോധിക തനിച്ചായിരുന്ന സമയത്താണ് പരുവ സ്വദേശിയായ 45കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ മകൻ ജോലിക്ക് പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനശ്രമം കണ്ടത്.
പ്രായാധിക്യംമൂലം അവശയായ അവർക്ക് സംസാരിക്കാൻപോലും ബുദ്ധിമുട്ടാണ്. മകൻ 45കാരനെ കൈയിൽ കിട്ടിയ പിച്ചാത്തി എടുത്ത് വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒഴിഞ്ഞുമാറിയ ഇയാളുടെ കാലിനാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വെച്ചുച്ചിറ പൊലീസിൽ വിവരം അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.