സ്കൂട്ടറിൽ മദ്യം കടത്തവെ പിടിയിലായ പ്രതി ബാബുവും മദ്യകുപ്പികളടങ്ങുന്ന പെട്ടികളും
Posted On
date_range Updated On
date_range സഞ്ചരിക്കുന്ന മദ്യശാലയായി സ്കൂട്ടർ; എക്സൈസ് സംഘം പൊക്കിയപ്പോൾ കിട്ടിയത് 163 കുപ്പി മദ്യം
പയ്യോളി: വാഹനപരിശോധനക്കിടെ നിർത്തിച്ച സ്കൂട്ടറിലെ മദ്യശേഖരം കണ്ട് എക്സൈസ് സംഘം ഞെട്ടി. 163 കുപ്പി മദ്യമാണ് മൂന്നുപെട്ടികളിലായി സ്കൂട്ടറിലുണ്ടായിരുന്നത്. സംഭവത്തിൽ ഇരിങ്ങൽ താരേമ്മൽ ജംബോ ബാബു എന്ന ബാബു (58) വിനെ എക്സൈസ് സംഘം പിടികൂടി.
163 കുപ്പികളിലായി 29 ലിറ്റർ മാഹി മദ്യവുമായാണ് ഇയാളെ ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് നിന്നള പിടികൂടിയത്. മാഹിയിൽനിന്ന് വാങ്ങി സ്കൂട്ടറിൽ അനധികൃതമായി കടത്തുകയായിരുന്നു ഇത്.
കൊയിലാണ്ടി റേഞ്ച് അസി.എക്സൈസ് ഇൻസ്പക്ടർ എ.പി. ദിപീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.