പരപ്പനങ്ങാടി എക്സൈസ് ടീം പിടികൂടിയ അനധികൃത മദ്യ ശേഖരം

ബീവറെജ് ഔട്ട്​ലെറ്റുകളിൽ നിന്ന്​ മദ്യം വാങ്ങി മറിച്ചു വിൽക്കുന്ന യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത്​ 146 കുപ്പി

പരപ്പനങ്ങാടി: തിരുരങ്ങാടി താലുക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് ടീം നടത്തിയ റെയ്ഡിൽ വൻ മദ്യവേട്ട. കൂട്ട്മൂച്ചി സ്വദേശി പി വിപിൻ‌ദാസ് (21) നെ 146 കുപ്പി അനധികൃത മദ്യ ശേഖരവുമായി പിടികൂടി.

മയക്കുമരുന്നുപയോഗവും അനധികൃത മദ്യവില്പനയും വ്യാപകമാകുന്നു എന്ന പരാതിയെ തുടർനാണ് വ്യാപകമായ പരിശോധന നടത്തിയത്. ബീവറെജ് ഔട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലക്ക് വില്പന നടത്തുന്ന ഇയാൾ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്സ്സൈസിന്‍റെ കേസിൽ പെട്ടിട്ടുണ്ട്.

 

Tags:    
News Summary - Man arrested with 146 illegal liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.