ദേശീയ പതാക വാങ്ങാനെത്തിയ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കിളിമാനൂർ: ദേശീയ പതാക വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചു(43)വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2021 ഡിസംബറിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർഥി മൊഴി നൽകി.

കുന്നുമ്മേൽവെച്ചാണ് വിദ്യാർഥിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലു​മെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന കുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് വിദ്യാർഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയും കുട്ടി ഇതിൽനിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് സഹോദരിക്ക് വേണ്ടി പതാക വാങ്ങാൻ കിളിമാനൂരിലെ ഒരു കടയിലെത്തിയപ്പോൾ പുറകേ എത്തിയ പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഇംഗിതത്തിന് വഴങ്ങാതിരുന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിയെ തടഞ്ഞുവച്ചത് കണ്ട് സുഹൃത്തുക്കൾ ഓടിയെത്തിയതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർഥി പീഡന വിവരം സുഹൃത്തുക്കളോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ കിളിമാനൂർ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയും റൗഡി പട്ടികയിൽ പേര് ഉൾപ്പെ ട്ടിട്ടുള്ളയാളുമാണ്. പ്രതി​യെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested under POCSO Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.