ബാഗേജിൽ എന്താണെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബാണെന്ന് മറുപടി നൽകിയ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി

നെടുമ്പാശേരി: ബാഗേജിന് കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന് നെടുമ്പാശ്ശേരിയിൽ യാത്ര മുടങ്ങി. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിനാണ് യാത്ര മുടങ്ങിയത്. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ലഗേജിൽ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെങ്കിൽ ചില സാധനങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുന്നതിനാണ് ലഗേജിലെന്തൊക്കെയാണെന്ന് ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ ചില യാത്രക്കാർ ഇത് തങ്ങളെ അവഹേളിക്കുന്നതായി തെറ്റിദ്ധരിക്കാറുണ്ട്. ബോംബ് ഭീഷണിയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്ത് അടിയന്തര സുരക്ഷാ യോഗം ചേരണമെന്നതാണ് വ്യോമയാന നിയമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - man arrested in nedumbassery airport bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.